ആദ്യമായി എല്ലാര്ക്കും എന്റെ നമസ്കാരം .....
കുറെ കഥകള്‍ ഇന്റര്‍നെറ്റ് വഴി വായിച്ചപ്പോള്‍ എനിക്കും ഒന്ന് എഴുതണം എന്ന് തോന്നി. അത് കൊണ്ടാണ് ഈ പ്രയത്നം ......
എന്തെഴുതണം എന്ന് കുറെ ആലോചിച്ചു... ഒന്നും കിട്ടിയില്ല.. പെട്ടെന്നാണ് ഒരു ഇന്സിടെന്റ്റ് ഓര്മ്മ വന്നത്... ഇന്സിടെന്റ്റ് എന്ന് വച്ചാല്‍ വേണമെങ്കില്‍.. അല്ലെങ്കില്‍ പോട്ടെ തീര്ച്ചയായും ഒരു അബദ്ധം ആയി ഇതിനെ കൂട്ടാം......... ഇത് എന്റെ ഒരു ചങ്ങാതിക്ക് പറ്റിയ അമളിയാണ് കേട്ടോ... ഇത് ഞാന്‍ തന്നെ പറയുമ്പോള്‍ അത്രക്കങ്ങട് സുഖം പോര... അത് കൊണ്ട് ഒരു കാര്യം ചെയ്യാം.. അവനെ നമുക്കൊന്ന് പരിചയപ്പെടാം .......
ഓ... നീ എന്നെ കൊണ്ട് തന്നെ ഇത് പറയിക്കും അല്ലെ? ഹും ... എനിവെ ... അവന് പറഞ്ഞത് പോലെ ഞാന്‍ എന്നെ ഒന് പരിചയപ്പെടുത്താം .. എന്റെ പേര്.... അല്ലെങ്കില്‍ പേരില്‍ എന്തിരിക്കുന്നു...? നിങ്ങള്‍ എന്നെ എന്ത് വേണേലും വിളിച്ചോ.. അല്ലെങ്കില്‍ വേണ്ട എന്നെ പ്രസാദ് എന്ന് വിളിച്ചോ... എന്താ പേരില്‍ തന്നെ ഒരു പ്രസാദം ഇല്ലേ? ഹും.. ഞാന്‍ ബാംഗ്ലൂറിലെ ചെറിയ ഒരു കമ്പനിയിലെ വലല്യ ഒരു സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആണ് കേട്ടോ... ഇപ്പോള്‍ ചവറു കണക്കിന് സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാര്‍ ഉണ്ട് ... അത് കൊണ്ട് അതിലൊന്നും വലല്യ കാര്യം ഇല്ല.....
അതൊക്കെ പോട്ടെ ... നമുക്ക് കാര്യത്തിലേക്ക് കടക്കാം... അവന് പറയാനുധേശിച്ച എന്റെ കഥ ഞാന്‍ തന്നെ പറയാം... അവന് പറഞ്ഞത് പോലെ ഇതിനെ എന്റെ അമളി എന്നൊന്നും വിളിച്ചു തരം താഴ്ത്താന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല... ഇതിനെ കുറച്ചു കൂടി standared ആക്കി "ത്രീ mistakes ഓഫ് മൈ ലൈഫ് " എന്ന് പറയാം (chethan ഭഗത് എന്നെ തല്ലിക്കൊല്ലും)... എന്താണ് mistakes എന്നൊക്കെ വഴിയെ നിങ്ങള്ക്ക് മനസ്സിലായിക്കൊല്ലും .... പിന്നെ ഇതില്‍ ഒരു സസ്പെന്സും ഉണ്ട് കേട്ടോ...
ഹോ.. ഈ " Harley Davidson" ബൈക്ക് ടി വി യിലും മറ്റും കണ്ടിട്ടേ ഉണ്ടായിരുന്നുള്ളൂ... ഇപ്പോള്‍ ഇതാ ഞാന്‍ ഓടിച്ചു കൊണ്ട് പോവുന്നു.... ഒരു ഹോളിവുഡ് നടന്റെ എല്ലാ ഭാവങ്ങളുമായി ഈ ബാംഗ്ലൂര്‍ നഗരം ചുറ്റുമ്പോള്‍ റോഡ് സൈഡിലൂടെ നടക്കുന്ന തരുണീ മണികള്‍ എന്നെ തന്നെ ആണല്ലോ ദൈവമേ നോക്കുന്നത്.... terminator സിനിമയില്‍ arnold ശിവശങ്കരന് ഓരോ വളവും തിരിവും വെട്ടിചെടുത്തു പറക്കുന്ന പാടവത്തില്‍ ഞാനും കുതിക്കുകയായിരുന്നു ... അപ്പോഴാണ് എന്റെ കണ്ണ് ഒരു ബസ് സ്റ്റോപ്പില്‍ ഉടക്കി നിന്നത്.. "എവിടെ നിന്ന് വന്നു നീ സുന്ദരി ആണ് നീ എന്നെ മയക്കി എങ്ങു പോയി നീ....." എന്ന പാട്ട് അറിയാതെ പാടിപോയത്... മൈ ഗോഡ് ... നീല ചുരിദാറില്‍ ഒരു മാലാഖ ............ എന്റെ ഹൃദയം നാട്ടിലുള്ള കുമാരേട്ടന്റെ കുംടി പീടികയുടെ ആസ്ബെസ്റ്റൊസില് മഴപയ്ത പോലെ "ചറ പറ ചറ പറ " എന്ന് മിടിക്കാന്‍ തുടങ്ങി... ങേ എനിക്കെന്തു പറ്റീ ?? മുന്നിലുള്ള റോഡ് ഒന്നും കാണാന്‍ പറ്റുന്നില്ല.... പകരം നെല്‍വയല്‍ പച്ചപ്പ് പടര്‍ത്തിയ ഒരു വയല്‍ ... അതില്‍ ഇടതു ഭാഗത്ത് നിന്ന് അവളും വലതു വശത്ത് നിന്ന് ഞാനും " തുജെ ദേഖ തോ യെ ജാന സനം ..." പാടിക്കൊണ്ട് ഓടി അടുക്കുന്നു... നീല ചുരിദാറിലെ ആ മാലാഖയുടെ മുഖം പെട്ടെന്ന് മഞ്ഞു പോയോ...? മുന്നില്‍ റോഡ് തെളിഞ്ഞു വന്നു .... അയ്യോ.. എന്താ ആ പറന്നു വരുന്നത്... ഒരു പാണ്ടി ലോറി ആണല്ലോ ദൈവമേ.. ഞാന്‍ ദാണ്ടേ റോങ്ങ് സൈഡിലും.... ഈ പാണ്ടി ലോറി ക്കെന്താ brake ഇല്ലേ?? ലോറിക്ക് മാത്രമല്ല എന്റെ ബൈകിനും അതില്ലെന്നു മനസിലായി.... ഇപ്പോള്‍ എന്റെ ഹൃദയമിടിപ്പ് driller മെഷീന് കണക്കെ "ടര്‍ര്‍ര്‍ര്‍ ദുര്ര്ര്ര് "എന്ന് ഇടിച്ചു കൊണ്ടിരുന്നു..... എന്റെ അവസാനം ഞാന്‍ നേരില്‍ കണ്ട നിമിഷം ... എന്തൊക്ക ആഗ്രഹങ്ങളാണ് ഞാന്‍ ബാക്കിവച്ച് പോന്നത്? എല്ലാ ആഗ്രഹാങ്ങളുടെം ഒരു നീണ്ട ലിസ്റ്റ് ആ അവസാന രണ്ടു സെക്കന്റ് ലും എന്റെ ഹെഡ് ഓഫീസില്‍ കിടന്നു കറങ്ങി..
ഞാന്‍ കണ്ണടച്ച് അവസാന ശ്വാസം എടുത്തു... പാണ്ടി ലോറിയുടെ ഇടിയുടെ ആഘാതത്തില്‍ ഞാന്‍ തെറിച്ചു വീണു.. "അയ്യോ........ എന്റെ കൈ എന്റെ കൈ... " ങേ ഇതേതാ സ്ഥലം? ഫാന്‍ കിടന്നു കറങ്ങുന്നുണ്ടല്ലോ... ഹോസ്പിടല്‍ ആണോ? അല്ല ..... ഇത് നല്ല പരിചയമുള്ള സ്ഥലം തന്നെ.. അയ്യേ ... ഇതെന്റെ റൂം അല്ലെ..? ഹിഹിഹി... ഈ സ്വപ്നത്തിന്റെ ഒരു കാര്യം .... ഞാന്‍ പോലുമറിയാതെ കേറി വന്നോളും... പേടിപ്പിച്ചു കളഞ്ഞു.... അല്ല പിന്നെ ഞാനും വിചാരിക്കുവായിരുന്നു... ഇത്രേം വല്യ പാണ്ടി ലോറി കേറി ഇറങ്ങിയിട്ടും എന്റെ ഒരു കൈക്ക് മാത്രമേ വേദന ഉള്ളൂ എന്ന്... വീഴ്ചയില്‍ സൈടിലുണ്ടായിരുന്ന ടാബിലിന്റെ കാലില്‍ കൊണ്ടതാ.... അതിന വിളിച്ചു കൂവിയത്... എന്തായാലും നിങ്ങളോട് ബാക്കി കഥ പറയാന്‍ ജീവന് തിരിച്ചു കിട്ടിയല്ലോ... അത് തന്നെ ഭാഗ്യം...
ഇതല്ല ട്ടോ ഞാന്‍ നിങ്ങളോട് പറയാന്‍ വിചാരിച്ച കാര്യം ... ഇത് സംഭവ ദിവസം രാവിലെ ഞാന്‍ കണ്ട ഒരു സ്വപ്നം മാത്രമാണ്.. ഒരുമാതിരി എല്ലാ കഥകളിലും കാണുന്ന ടൈപ്പ് ഒരു സ്വപ്നം... . ഈ സംഭവ ദിവസം എന്നൊക്കെ പറയുമ്പോള്‍ തന്നെ അതില്‍ എന്തോ ഒരു സംഭവം ഇല്ലേ എന്ന് നിങ്ങള്ക്കിപോള് തോന്നുന്നില്ലേ...? ഇല്ലെങ്കില്‍ പോട്ടെ മാഷെ ... തോന്നുന്നത് പോലങ്ങു അഭിനയിച്ചാല്‍ മതി ... എനിക്ക് സന്തോഷമായികൊളളും...
bull shit ..... സമയം 9 മണി കഴിഞ്ഞു.... ഇത്ര ചെറിയ ഒരു സ്വപ്നം കാണാന്‍ ഇത്ര സമയം എടുത്തോ ? ഹും ... പണ്ടാരം ... ഈ സമയത്ത് ആരാണാവോ ബാത്റൂമില്‍ സാധകം ചെയ്യുന്നത്... ? രമേശാ ... ഡാ തെണ്ടീ... പെട്ടെന്ന് ഇറങ്ങെടാ... എനിക്ക് പോവാന്‍ സമയം ആയെടാ.. "കഭി കഭി മേരെ ദില്മേ... ഇപ്പോള്‍ ഇറങ്ങമെടാ.. ഖയാല്‍ ആത ഹേ"....
ഈ ഡോര്‍ ഇന്ന് ഞാന്‍ ചവിട്ടി പൊളിക്കും.. പെട്ടെന്ന് ഇറങ്ങെടാ പന്ന...... എന്റെ വിരട്ടലില്‍ അവന് വീണു.... ഡാ തുണി ഉടുതെങ്കിലും ഇറങ്ങെടാ ചെറ്റേ... പിന്നെ... കൊറേ പുളിക്കും... ഉത്തരത്തിലുള്ളത് കിട്ടുകേം വേണം കക്ഷത്തിലുള്ളത്... ഛെ ... എടുത്തോണ്ട് പോടാ... ഹോ... ശരി ശരി...
ഞാന്‍ കുളിച്ചിറങ്ങിയതെ ഉള്ളൂ എന്റെ മൊബൈല്‍ ഫോണ്‍ ചിലച്ചു... ആരാണാവോ ..?ഓഫീസില്‍ നിന്നാണോ...? എന്റെ chubby chubby (കോളേജ് പെണ്പിള്ളേര് പണ്ട് പറയാറുണ്ട്) ആയിട്ടുള്ള കവിളില്‍ ചൂണ്ടു വിരല്‍ കൊണ്ട് ചൊറിഞ്ഞു ഫോണിന്റെ ഡിസ്പ്ലേ നോക്കി.... അമ്മ calling .. ഹോ കുറച്ചു ദിവസമായി വീട്ടിലേക്കു വിളിച്ചിട്ട്...
"മോനെ അച്ഛന് ഇന്നലെ ഒന്ന് തല കറങ്ങി വീണു.. complete ചെക്ക് അപ്പ് വേണമെന്നാ രാമകൃഷ്ണന് ഡോക്ടര്‍ പറഞ്ഞത്.. നിനക്ക് നാളെ ഒന്ന് ഇങ്ങോട്ട് വരാന്‍ പറ്റുമോ? നാളെ തന്നെ കാണിക്കന്നമെന്നാ വിചാരിക്കുന്നത്.. ഇവിടെ വേറെ ആരും ഇല്ല അച്ഛന്റെ കൂടെ പോവാന്‍.. നീ വന്നിട്ട് പോയാല്‍ മതിയെന്നാ അച്ഛന് പറയുന്നേ... നീ എത്ര ദിവസമായെടാ ഇങ്ങോട്ട് വന്നിട്ട്...?"
ശരിയാ... കുറെ ദിവസമായി വീട്ടിലേക്കു പോയിട്ട്... അമ്മയെയും അച്ഛനെയും കണ്ടിട്ട്.. എന്ത് ചെയ്യാനാ... ജോലി തിരക്കൊഴിഞ്ഞിട്ട് സമയം കിട്ടണ്ടേ?(ഒലക്കയാ... ഈ തിരക്കൊക്കെ നമ്മള് തന്നെ അല്ലെ ഉണ്ടാക്കുന്നത് ... കൊറേയൊക്കെ നമ്പറും അല്ലെ.. മറ്റുള്ളവരെ പറ്റിക്കാന്‍..)...
"ശരി അമ്മേ.. ഞാന്‍ നാളെ രാവിലെ എത്താം..."
എന്റെ ഈ മറുപടിക്ക് കാതിരുന്നെന്ന വണ്ണം അമ്മയുടെ നെടുവീര്പ്പ് ഞാന്‍ കേട്ടു...
ഓഫീസില്‍ ഇരിക്കുമ്പോള്‍ ഒക്കെ അച്ഛനെ പറ്റിയുള്ള ചിന്ത ആയിരുന്നു... കഴിഞ്ഞ ഓണത്തിന് നാട്ടില്‍ പോയതാ...(5 മാസം മുന്പാന്നെ).. അച്ഛന് അന്ന് നല്ല ആരോഗ്യവനയിരുന്നു... എന്താണാവോ പറ്റിയത്.. പ്രായം കൂടി വരികയല്ലേ... മക്കള്‍ വേണ്ടേ ഇനി നോക്കാന്‍.. ഒന്നും അറിയാഞ്ഞിട്ടല്ല... പക്ഷെ പറ്റണ്ടേ..?
ഇങ്ങനെ ഒക്കെ തന്നെയാ ജീവിതം എന്ന് അച്ഛന് തന്നെ പറയാറുണ്ട്...
ഓഫീസില്‍ നിന്നിറങ്ങിയതും നേരെ പോയത് ട്രാവെല്‍സ് ലാണ് ... പണ്ടാരം ... നാട്ടിലേക്ക് ടിക്കറ്റ് ഒന്നും ഇല്ലല്ലോ... പണി കിട്ടിയല്ലോ ദൈവമേ... പിന്നെ നേരെ പിടിപ്പിച്ചത് റെയില്വേ സ്റ്റേഷന് ലേക്ക് ആയിരുന്നു.. ഒരു ട്രെയിന്‍ ചെന്നൈ വഴി നാട്ടിലേക്കു ഉണ്ട് .. ഒരു ട്രെയിന്‍ ചെന്നൈക്ക് ഉണ്ട്... അവിടെ നിന്നും ലിങ്ക് ട്രെയിന്‍ ഏതെങ്കിലും കിട്ടും ..7 മണിക്ക് ആണ്.. ഇനിയും 2 മണിക്കൂര്‍ കിടക്കുന്നു... എന്ത് ചെയ്യും..? ഈ സ്വതന്ത്ര ഇന്ത്യയിലെ സ്വതന്ത്ര പൌരന്‍ ( വീട്ടില്‍ നിന്നും വളരെ ദൂരെ താമസിക്കുന്ന bachelors ) ആയ എന്റെ ചെറിയ ചില ദുശീലങ്ങള്‍ (വായനോട്ടം,വെള്ളമടി) തലപൊക്കി... സുഖമില്ലാത്ത അച്ഛനെ കാണാന്‍ പോകുവാണെന്ന് വല്ല ബോധവുമുണ്ടോ... അതെങ്ങനാ ? ജാത്യാലുള്ളതു തൂത്താല്‍ പോകുമോ? നിനക്കൊക്കെ നന്നായിക്കൂടെ എന്ന് ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും അല്ലെ..? എന്ത് ചെയ്യാനാ ... ഈ ജീവിത സാഹചര്യങ്ങള്‍ എന്നെ നന്നാവാന്‍ സമ്മതിക്കുന്നില്ല...(എന്നെ തല്ലണ്ട ഞാന്‍ നന്നാവില്ല എന്ന് മലയാളത്തില്‍ അങ്ങ് പറഞ്ഞാല്‍ പോരെ .....മോനെ..)....
ബാറില്‍ നിന്നും നാലാമത്തെ പെഗ്ഗ് അകതാക്കിയപ്പോളെക്കും സമയം ഏകദേശം 6 : 30 . എന്റമ്മോ സമയം എന്താ പറക്കുവാണോ? അല്ലെങ്കിലും ഇങ്ങന വെള്ളമടിച്ചു തുടങ്ങിയാല്‍ സമയം പോകുന്നതേ അറിയില്ല...
സാരമില്ല സ്റ്റേഷന് ലേക്ക് just ഒരു 10 മിനിറ്റ് യാത്രയെ ഉള്ളൂ ഓട്ടോയില്‍ ... പുറത്തിറങ്ങിയ ഉടനെ കിട്ടിയ ഓട്ടോയില്‍ ഓടി കയറി.. shit ..(courtesy to sureshgopi)... മഴയും പയ്തല്ലോ ..... ഓട്ടോകാരന് മഴ കണ്ടതും കന്നടയില്‍ എന്തൊക്കെയോ പാട്ട് പാടുന്നുണ്ടായിരുന്നു.. അയാള്‍ മഴ ആദ്യമായി കാണുവാനോ ആവോ? എന്തായാലും ഭാഗ്യത്തിന് ഒരു junction എത്തിയപ്പോള്‍ കട്ട ബ്ലോക്ക് .... ഒരു വണ്ടിയും മുന്നോട്ടെടുക്കുന്നില്ല... കുറച്ചു നേരം സമാധാനത്തോടെ ഞാന്‍ വെയിറ്റ് ചെയ്തു... ഓട്ടോക്കാരന്റെ പാട്ടിനൊത്ത് ഞാനും താളം പിടിച്ചു ....
10 മിനിറ്റ് കൊണ്ട് സ്റ്റേഷന് എത്തേണ്ട ഞാന്‍ 15 മിനിറ്റ് ആയിട്ടും സ്റ്റേഷന്ന്റെ ഏഴയലത്ത് പോലും എത്തിയില്ല... എനിക്ക് കലി കയറാന്‍ തുടങ്ങി.. എന്റെ ഉള്ളിലുള്ള തേനീച്ച (honey bee ) പ്രവര്ത്തന ക്ഷമം ആയി ... ഞാന്‍ ആരെ ഒക്കെയോ തെറി വിളിക്കാന്‍ തുടങ്ങി.. കുറച്ചു കഴിഞ്ഞപോഴേക്കും ബ്ലോക്ക് നീങ്ങി... മൈ ഗോഡ് 7 മണി ആവാന്‍ 5 മിനിറ്റ് കൂടിയേ ഉള്ളൂ... ഓട്ടോകാരന് ആണെങ്കില്‍ പാട്ടും പാടിയാണ് ഓടിക്കുന്നത് ... എനിക്ക് ചൊറിഞ്ഞു വന്നു... ഞാന്‍ അങ്ങേരെ തെറി വിളിക്കാന്‍ തുടങ്ങി .. പെട്ടെന്ന് അയാള്‍ പാട്ട് നിര്ത്തി..അത് വേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി.... ഓട്ടോ ഒരു സൈഡില്‍ നിര്ത്തി തിരിഞ്ഞു നിന്ന് നെയ്യാര്‍ ഡാം ഷട്ടര്‍ തുറന്ന മാതിരി ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി (തെറി വിളിച്ചതാണെന്നു ഏത് പോലീസുകാരനും മനസ്സിലാകും ). കന്നഡ ഭാഷ പഠിക്കാത്തതിനാല്‍ എന്നെ ഫീലിങ്ങ്സ് അടിപ്പിക്കാന്‍ അങ്ങേര്ക്കു കഴിഞ്ഞില്ല... പക്ഷെ അങ്ങേര് അടിച്ച പട്ട ചാരായം എന്റെ ഉള്ളിലുള്ള തേനീച്ചകളുടെ വംശ നാശത്തിനു കാരണമായി ... ഇതിലും ഭേദം സ്റ്റേഷന് എത്തുന്നത് വരെ അങ്ങേരെ പാടിക്കുന്നതായിരുന്നു .....
സ്റ്റേഷനില്‍ ഇറങ്ങിയതും ഓടിയതും ഒരുമിച്ചായിരുന്നു... ട്രെയിന്‍ മിസ്സ് ആവരുതെന്നുള്ള ഒറ്റ ലക്ഷ്യം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ.. ഓടുന്നതിനിടയില്‍ (ചാഞ്ചാടി ഓടുന്നതിനിടയില്‍ എന്ന് വേണം പറയാന്‍.. honebee യുടെ ഒരു എഫ്ഫക്റ്റ് ... ഹോ..) സ്റ്റേഷനില്‍ നിന്ന് ഏതോ ഒരു സുന്ദരി മൈകിലൂടെ വിളിച്ചുപറയുന്നത് കേട്ടു....
"ബാംഗ്ലൂര്‍ സെ ചെന്നൈ തക് ജാനേ വാലി....... തോടിഹി ദേര്‍ മേ രവാന ഹോഗി.. കേട്ടത് പാതി കേള്ക്കാത്ത പാതി ഞാന്‍ ഓടി...എങ്ങനെയെങ്കിലും ട്രെയിന്‍ പിടിക്കണം... ഓടുന്ന ട്രെയിനില്‍ ചാടിക്കയരാന് എന്നെ കണ്ടു പഠിക്കണം... അവസാനം അദ്വാനതിനു ഫലം കിട്ടി... അല്പം വിയര്തെങ്കിലും ഉധിഷ്ട കാര്യം സാധിച്ചതിന്റെ അഹങ്കാരത്തില്‍ ഞാന്‍ ട്രെയിനിനുള്ളിലേക്ക് നിരങ്ങി നീങ്ങി... അങ്ങനയെ പറ്റൂ.. കാരണം സൂചി കുത്താന്‍ സ്ഥലം വേണ്ടേ?? ഹോ... എന്തൊരു തിരക്ക് ....
ങേ... എന്താണിത്...ഞാന്‍ വീണ്ടും സ്വപ്നം കാണുകയാണോ? അല്ല ... സ്വപ്നമല്ലെന്ന് ഉറപ്പ്... കാരണം എന്റെ ചുറ്റും നില്ക്കുന്നവരുടെ വൃത്തികെട്ട വിയര്പ്പ് നാറ്റം ഈ മദ്യ ലഹരിയിലും എനിക്ക് ശരിക്കറിയാന്‍ പറ്റുന്നുണ്ട്.... ഹോ... horrible ....ആ compartment ന്റെ കോര്‍ണര്‍ സീറ്റില്‍ ഞാന്‍ രാവിലെ സ്വപ്നത്തില്‍ കണ്ട നീല ചുരിദാറിലെ മാലാഖ... ഇത് വാസ്തവം തന്നെയോ... അതോ എനിക്ക് വെറുതെ മദ്യ ലഹരിയില്‍ തോന്നുന്നതോ..? അല്ല ... സത്യമാണ്... എന്റെ കണ്ണുകള്‍ അവളുടെമേല്‍ ഉടക്കി നിന്നു...(മനസ്സിലായില്ലേ ... ?വായി നോട്ടം തൊടങ്ങീന്നു ...)... അവള്‍ ഒന്ന് എന്നെ നോക്കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു... എന്റെ ദൈവമേ എന്റെ ഒരു കാര്യം.... ആഗ്രഹിച്ചു തീരും മുമ്പേ അവളുടെ കണ്ണുകള്‍ എന്റെ കണ്ണുകളുമായി ഒന്ന് ഉടക്കി... "ഹംകോ ഹമീസേ ചുരാലോ..." ബാക്ക് ഗ്രൌണ്ട് മ്യൂസിക് ആയി ഏതോ ഒരു കിളവന്റെ മൊബൈല്‍ ringtone ചിലച്ചു... ഹോ... എന്തൊരു നിമിത്തം... ഇവള് ആണോ എന്റെ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നത്... ആ തിരക്കിന്റെ ശ്വാസോചാസത്തില് ചൂടുപിടിച്ച compartment ഇലും ഞാന്‍ കുളിര് അനുഭവിച്ചു...
"ഒരു മുള്‍ക്കസേരയില്‍ ഇരിക്കുന്ന ഒരു നിമിഷം നമുക്ക് അനേകം മണിക്കൂറുകള്‍ ആയി തോന്നും , എന്നാല്‍ ഒരു സുന്ദരിയോട് കൂടെ ഇരിക്കുന്ന അനേകം മണിക്കൂറുകള്‍ വെറും നിമിഷങ്ങള്‍ മാത്രമായിരിക്കും" relativity യെ പറ്റീ Einstein പറഞ്ഞ വാക്കുകള്‍ സത്യമാണെന്ന് അന്നെനിക്കും ബോധ്യം ആയി.. അവളെ നോക്കി നിന്നപ്പോള്‍ സമയം പോയത് അറിഞ്ഞേ ഇല്ല... ഈ സമയത്തിനുള്ളില്‍ എന്തൊക്കെ സ്വപ്നങ്ങള്‍ അവളെ വെച്ച് ഞാന്‍ നെയ്തു... കുറെ നേരത്തെ ശ്രമ ഫലമായി എനിക്ക് റിസള്‍ട്ട് കിട്ടി... ഈ ഹാ .. എന്റെ നെഞ്ചിടിപ്പ് കൂടി വന്നു... അവള്‍ എന്നെ നോക്കി ചിരിച്ചു... പുരികം പൊന്തിച്ചു നോക്കി.. ഹോ എന്തൊരു ചന്തം ആണ് അവളെ കാണാന്‍.. അവള്‍ എന്തോ ചോദിച്ചു.. ചുണ്ടുകള്‍ മാത്രം അനങ്ങുന്നത് കണ്ടു.. എല്ലാം എനിക്കുള്ള റിസള്‍ട്ട് ആയിരുന്നു... കുറെ കഴിഞ്ഞപ്പോള്‍ ... തിരക്ക് കുറഞ്ഞു... അര്ജുനന് കിളിയുടെ കണ്ണ് മാത്രമേ കാണുന്നുള്ളൂ എന്ന് ദ്രോനാചാര്യനോട് അമ്പ് എയ്ത് പ്രാക്ടീസ് sessionil പറഞ്ഞതുപോലെ ആ compartment ഇല് അവളെ മാത്രമേ ഞാന്‍ കാനുന്നുണ്ടായിരുന്നുള്ളൂ ...
തിരക്കൊക്കെ ഒഴിഞ്ഞു... എല്ലാവരും ഇരിന്നും ചരിഞ്ഞുമൊക്കെ ഉറങ്ങുന്നുണ്ട്... സമയം കുറെ ആയി കാണും (ഇതിനിടക്ക് സമയം നോക്കാന്‍ ആര്ക്കു നേരം ..?)... ഞാന്‍ അവളുടെ ഓരോ ചലനങ്ങളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... അവളും എന്ന് തോന്നുന്നു... ഏതോ സ്റ്റേഷന് എത്താറായപ്പോള്‍ അവള്‍ മെല്ലെ എഴുന്നേറ്റു... ഇറങ്ങാനാണോ എന്ന് ഞാന്‍ ശങ്കിച്ചു... അല്ല... അവള്‍ എന്റെ അടുത്തേക്കാണ് വരുന്നത്... ഓ ഗോഡ്.. മലയാളി ആണോ? ആയിരിക്കില്ല... പിന്നെ കന്നടയാണോ? ആണെങ്കില്‍ തന്നെ പഠിചെടുക്കാലോ... കണ്ടിട്ട് ഒരു നോര്ത്ത് ഇന്ത്യന്‍ ലൂകും ഉണ്ട്... ഹിന്ദി ഹമാര രാഷ്ട്ര ഭാഷാ ഹേ... ഹും പിടിച്ചുനില്കാം.. നാണം കുണുങ്ങി എന്റെ അടുത്ത് വരും സംസാരിക്കും എന്നൊക്കെ വിചാരിച്ച എന്നെ അല്ഭുധപെടുതിക്കൊണ്ട് എന്റെ കയില് അവള്‍ പിടിച്ചു... (ഷോക്ക് No . 1 )... ങേ.... എന്താ സംഭവിക്കുന്നത്..? വേറെ ആരും ശ്രദ്ധിക്കുന്നില്ലെന്നു കണ്ട അവള്‍ എന്റെ കൈ പിടിച്ചു വലിച്ചു ഡോര്‍ ന്റെ അടുത്ത് കൊണ്ട് പോയി... കൈ വിട് കൈ വിട് എന്ന് ഞാന്‍ പറഞ്ഞുനോക്കി.. അവള്ക്കു കേട്ട ഭാവമില്ല... ചിരിച്ചു കൊണ്ടിരിക്കുവാ അപ്പോളും... മലയാളം നഹി നഹി ആണെന്ന് എനിക്ക് മനസ്സിലായി ... കൈ പിടിച്ചപ്പോള്‍ അതും അസമയത്ത് ... സ്പെല്ലിംഗ് മിസ്ടാക് എനിക്ക് മനസ്സിലായി.. അയ്യേ.. ചോടോ ചോടോ ... ഞാന്‍ ഒച്ച വെച്ചു... "ഏയ്...ചല്നാ ക്യാ...? ഒരു ഘന ഗംഭീര പുരുഷ സ്വരം... (UnExpected ഷോക്ക് No .2 )... ഒരു സുന്ദരിയില്‍ നിന്നും ഇങ്ങനെ ഒരു ശബ്ദം ആരും പ്രതീക്ഷിക്കില്ല... അയ്യോ... ഇത് മറ്റത് തന്നെ.... ഹിജഡ... അവള്‍... ഛെ അവന് വിടാന്‍ ഭാവമില്ല... ഭാഗ്യത്തിന് ഒരു സ്റ്റേഷനില്‍ വണ്ടി നിര്ത്തി.. ഞാന്‍ കുതറി ഓടി ... പ്ലട്ഫോര്മില് ചാടി ഇറങ്ങി ഓടി... അടുത്ത ബോഗി ലകഷ്യമാക്കി... ബ്വാ ബ്വാ .... ടിപ്പു സുല്ത്താനെ വെല്ലുന്ന വാള്‍.. ഒരു കൊടുവാള് ഞാന്‍ റെയില്വേ ട്രാക്കില്‍ വച്ചു.... ആ മരതലയനെയും വെച്ചു എന്തൊക്കെ സ്വപ്നങ്ങളാണ് ദൈവമേ... ബ്വാ ബ്വാ ... എന്റെ കുടല് വരെ പുറത്തു വന്നു... ഇനി മേലാല്‍ ഞാന്‍ വായി നോക്കില്ല... ഓടുനതിനിടയില് ഞാന്‍ ആത്മഗതം ചെയ്തു... ഇടയ്ക്കിടെ ഞാന്‍ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു... ആ പന്ന ഡാഷ് മോന്‍ (ഇവിടെ നിങ്ങളുടെ ഇഷ്ട പ്രകാരം തെറികള്‍ ഫില്‍ ചെയ്യാം).. പിന്നാലെ ഉണ്ടോ എന്ന് അറിയാന്‍...
ഒരുവിധം ഏതോ ഒരു compartment ഇല് കയറി... മനസ്സ് നിറയെ കലീപ്പു നിറഞ്ഞു പ്രക്ഷുബ്ധമായ കടല്‍ പോലെ ആയി ... പെട്ടെന്ന് ജീവിതത്തോട് തന്നെ വിരക്തി തോന്നിപ്പോയി ... ഹോ... എന്റെ ദൈവമേ ഈ ഗതി ആര്ക്കും വരുത്തരുതേ... ഞാന്‍ പിറു പിറുത്തു...
അടുത്ത compartmentil കയറുമ്പോള്‍ ഒരു പെണ്ണും അതില്‍ ഉണ്ടാവല്ലേ (പെണ്ണാണോ ആണാണോ എന്ന് ആര്ക്കു അറിയാം?) എന്ന് മാത്രമായിരുന്നു എന്റെ പ്രാര്ത്ഥന....
അടുത്ത ബോഗിയില്‍ ഞാന്‍ പ്രതീക്ഷിച്ചത് പോലെ മാലഖമാരോന്നും ഇല്ല... ഭാഗ്യം... പക്ഷെ നല്ല തിരക്കായിരുന്നു... ഒരു സീറ്റില്‍ ആസനസ്തനാവാന് അവിടെ ഇരുന്ന ഒരു വായോ വൃദ്ധനോട് വായിട്ട് അലക്കേണ്ടി വന്നു... എന്റെ ദേഷ്യം മൊത്തം ഞാന്‍ അയാളുടെ പെടലിയില്‍ കൊണ്ടിട്ടു... എന്റെ ശബ്ദം കേട്ടു ഉറക്കം നഷ്ടപ്പെട്ടവരുടെ കണ്ണുകള്‍ എന്നെ ചൂഴ്ന്നു നോക്കുന്നുണ്ടായിരുന്നു... പ്രാകുന്നുണ്ടാവും പാവങ്ങള്‍... പക്ഷെ അവരുണ്ടോ അറിയുന്നു ഞാന്‍ അനുഭവിച്ച പ്രശ്നങ്ങള്‍ വല്ലതും..?
കുടല് പുറത്തു ചാടി വാള്‍ വെച്ചത് കൊണ്ടോ അതോ ആ പാവം വൃദ്ധനോട് തൊണ്ട പോളന്നത് കൊണ്ടോ എന്താണെന്നറിയില്ല... ഇരുന്നു വെറുതെ കണ്ണ് ചിമ്മിയതെ ഉള്ളൂ ... ഉറങ്ങി പോയി... സത്യം പറയാലോ ഒരൊറ്റ സ്വപ്നം പോലും ഞാന്‍ കണ്ടു കാണില്ല... സ്വപ്നം കാണാന്‍ വരെ പേടിയായി തുടങ്ങിയിരിക്കുന്നു... പെട്ടെന്ന് എന്തോ ഒരു ചാറ്റല്‍ മഴപെയ്ത പോലെ മുഖത്ത് കുറച്ചു വെള്ളം നനഞ്ഞു... ഞാന്‍ പുറത്തേക്കു വലിഞ്ഞു നോക്കി.. മഴയൊന്നും അല്ല... മുഗളിലത്തെ ബര്‍ത്തില്‍ ഇരിക്കുന്ന ഒരു കൊച്ച് ഇച്ചി മുള്ളിയതാണ്.. ഇനി എന്തൊക്കെ സഹിക്കണം എന്റെ പരമ തമ്പുരാനെ..? എന്തായാലും ഉറക്കം പോയി കിട്ടി... സമയം നോക്കിയപ്പോള്‍ 2 . 30 am ... തമിള്‍ നാട് എത്തിക്കാനും ... പക്ഷെ ചുറ്റും നോക്കിയപ്പോള്‍ ഒരു പാണ്ടികളെയും കണ്ടില്ല.. സാധാരണ ഈ സമയത്തൊക്കെ തമിലന്മാരുടെ ഒരു ബഹളമായിരിക്കും വണ്ടിയില്‍... കാലിന്റെഅടിയില് വരെ വന്നു കിടന്നു കളയും അവര്‍ .. ചുറ്റും ഞാന്‍ ഒന്നൂടെ സൂക്ഷിച്ചു നോക്കി... ങേ... ഇതെന്താ ഇവരൊക്കെ ഹിന്ദിയില്‍ സംസാരിക്കുന്നത്? എനിക്ക് ചെറിയ ഒരു ഡൌട്ട് അടിച്ചു... ഞാന്‍ കമ്പര്ത്മെന്റ്റ് മൊത്തം ഒന്ന് നോക്കി... ഇപ്പോള്‍ ചെറിയതല്ല... വലുതായി തന്നെ ഡൌട്ട് അടിച്ചു... എന്റെ ഹൃദയം പട പട ഇടിക്കാന്‍ തുടങ്ങി... ഇതേതാ സ്ഥലം ഇതേതാ ആള്ക്കാര്‍? വണ്ടി മാറിപ്പോയോ ദൈവമേ ...? ഏയ് ... അങ്ങനെ വരാന്‍ വഴിയില്ലല്ലോ.... എന്നാല്‍ വഴിയുണ്ട്.... വണ്ടി മാറിയത് തന്നെ... അയ്യോ... വണ്ടി മാറിപോയി... എന്റെ അയ്യോ വിളി കുറച്ചു ഉച്ചത്തിലായി പോയി... എന്റെ കൈയും കാലും വിറക്കാന്‍ തുടങ്ങി... ഞാന്‍ ചീത്ത പറഞ്ഞു ഒതുക്കിയ വൃദ്ധന് സ്നേഹത്തോടെ അങ്ങേരുടെ ഭാഷയില്‍ എന്തോ ചോദിച്ചു... "വണ്ടി മാറിപോയി അല്ലെ മകനെ... നിനക്കൊക്കെ ഇതും ഇതിനപ്പുറവും സംഭവിക്കും" എന്നാണ് അതിന്റെ ഉള്ളടക്കം എന്ന് എനിക്ക് മനസ്സിലായി..
എന്റെ വെപ്രാളവും പരവട്ടവും കണ്ടു ഏതോ ഒരാള്‍ വന്നു ചോദിച്ചു..." എന്ത് പറ്റീ..? വണ്ടി മാറികേറിയോ ..?" ങേ ... മലയാളം... മലയാളിആണല്ലേ ..? ചേട്ടാ വണ്ടി മാറിപോയി... ഇതേതാ സ്ഥലം..? "മോന് ടെന്‍ഷന്‍ അടിക്കണ്ട... എല്ലാം ശരിയാവും... ഇതേതാ സ്റ്റേഷന് എന്ന് എനിക്കും വല്യ പിടിയില്ല... എന്തായാലും ആന്ധ്ര കഴിഞ്ഞു.. ഇത് ഡല്ഹിക്ക് പോണ ട്രെയിന്‍ ആണ് ... മോന് എവിടെയാ പോണ്ടേ??" ... ഇത് കേട്ടതോടെ കാറ്റ് പോയ balloon മാതിരി ആയി ഞാന്‍... ആന്ധ്ര കഴിഞ്ഞത്രേ... നാളെ രാവിലെ വീട്ടില്‍ എത്തേണ്ട ഞാന്‍ ... ആന്ധ്ര കഴിഞ്ഞത്രേ ... ഷിറ്റ്... ബുള്‍ ഷിറ്റ്... (ഈ സുരേഷ് ഗോപി ഇല്ലായിരുന്നെകില്‍ എന്റെ സങ്കടം ഞാന്‍ എങ്ങനെ പ്രകടിപിച്ചേനെ..?)... ഹും... വെപ്രാളത്തില്‍ അടുത്ത സ്റ്റേഷനില്‍ തന്നെ ഞാന്‍ ചാടി ഇറങ്ങി.. എന്റെമ്മോ.. ഇങ്ങനെയും ഒരു സ്റ്റേഷന് ഇന്ത്യയിലുണ്ടോ? ഭാര്ഗവീ നിലയം റെയില്വേ സ്റ്റേഷന് ആക്കിയ പോലെ ഉണ്ട്... ഒരു മനുഷ്യനും ആ പരിസരത്തൊന്നും ഇല്ല... കൂരാ കൂരിരുട്ട്... ചുറ്റും നോക്കി... വിജനമായ റെയില്വേ ട്രാക്ക്.. ആകെ മൊത്തം ഒരു പ്രേത സിനിമ കാണുന്ന പോലുള്ള അന്തരീക്ഷം... ഓ.. നിങ്ങള്ക്ക് ഇത് കേട്ടിട്ട് ചിലപ്പോള്‍ ഒന്നും തോന്നുന്നുണ്ടാവില്ല അല്ലെ?? എന്നാല്‍ എന്റെ സ്ഥാനത്ത് നിങ്ങളെ ഒന്ന് വെറുതെ സങ്കല്പിച്ചു നോക്ക്... അപ്പോള്‍ വിവരമറിയാം... ഞാന്‍ അനുഭവിച്ചത് എനിക്കല്ലേ അറിയൂ... എന്റെ എല്ലാ കിക്കും പമ്പ കടന്നു എരുമേലിയില്‍ പെട്ട തുള്ളാന്‍ പോയി...
ആ ഒണക്ക സ്റ്റേഷനില്‍ ഞാന്‍ ഒരുവിധം സ്റ്റേഷന് മാഷെ കണ്ടെത്തി... അങ്ങേര്ക്കു മനസ്സിലാവുന്ന ഇംഗ്ലീഷില്‍ കാര്യം ധരിപ്പിച്ചു... 4 മണിക്ക് ഒരു ട്രെയിന്‍ ബാംഗളൂര്ക്ക് ഉണ്ടത്രേ... ഭാഗ്യം ഒരു കച്ചി തുരുമ്പ് കിട്ടീ.. ടെന്‍ഷന്‍ അടിച്ചു എല്ലാ ഉറക്കവും നഷ്ടപെട്ട എനിക്ക് ഉറങ്ങി പോയി ട്രെയിന്‍ നഷ്ടപ്പെടുന്ന പേടി അശേഷം ഇല്ലായിരുന്നു.. ട്രെയിന്‍ നിര്‍ത്തുന്നതിനു മുമ്പേ വണ്ടിയില്‍ ചാടി കയറാന്‍ എനിക്ക് സാധിച്ചു.. ഒരു ഉച്ച കഴിഞ്ഞപ്പോഴേക്കും ഞാന്‍ ബാംഗ്ലൂരില്‍ തിരിച്ചെത്തി.. ഒരു ഘോര യുദ്ധം കഴിഞ്ഞ യോദ്ധാവിനെ പോലെ...
പാവം എന്റെ അച്ഛന് മകന്റെ വരവും കാത്തിരിക്കുകയാവും... ഇനി ഫോണ്‍ വിളിച്ചു എന്തെങ്കിലും കളവു പറയേണ്ടി വരും... അല്ലാണ്ട് ഇത്തരം ഒരു സത്യം പറയാന്‍ എന്റെ മനസ്സ് അനുവധിക്കുന്നില്ല...
എന്തായാലും നാളെ തന്നെ വീട്ടില്‍ എത്തണം... എങ്ങനെയെങ്കിലും... എന്റെ അച്ഛനും അമ്മയ്ക്കും ഞാന്‍ മാത്രമേ ഉള്ളൂ........ ഞാന്‍ പോലും അറിയാതെ എന്റെ കണ്ണ് നിറഞ്ഞു...
പിന്നെ എന്റെ three mistakes എന്തൊക്കെയാണെന്ന് ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ..... ഇല്ലെങ്കില്‍ നിങ്ങള്‍ തന്നെ കണ്ടു പിടിക്ക്...
ഇതാണ് എന്റെ കഥ... എടാ നീ അല്ലെ തുടങ്ങിയത്... നീ തന്നെ അവസാനിപ്പിച്ചോ..
ഓ.. നിന്റെ കഥ എന്തായാലും കൊള്ളാം... ഞാന്‍ ആയിരുന്നെകില്‍ നിന്നെ കുറച്ചു കൂടി നാണം കെടുത്തിയേനെ ... അവന്റെ കഥ എല്ലാര്ക്കും ഇഷ്ട പെട്ടെന്ന് തോന്നുന്നു... ഇത് പോലുള്ള ഓരോ സംഭവങ്ങളാണല്ലോ കഥകളായി പരിണമിക്കുന്നത്.... എന്റെ ആദ്യത്തെ ഈ ഉദ്യമം എങ്ങനെ ഉണ്ടെന്നു എന്നെ അറിയിക്കുമല്ലോ... ?? ഇനിയും വേറെ ഒരു കഥയുമായി കാണും വരെ എല്ലാര്ക്കും നമസ്കാരം...
No comments:
Post a Comment